ഇസ്ലാം മതം

ഏകദൈവവിശ്വാസത്തിലധിഷ്ഠിതമായ മതം

അസ്സലാമു അലൈക്കും 4:33 AM


മുസ്ലിംങ്ങള്‍ക്കിടയില്‍  നിലവിളുള്ള ഒരു ഒരു അഭിവാദ്യമാണ് “അസ്സലാമു അലൈക്കും“ എന്നത്. ഇംഗ്ലീഷ്:As-Salāmu `Alaykum, അറബി:السلام عليكم. ഈ അഭിവാദ്യത്തിനെ സലാം പറയുക എന്നു മുസ്ലീങ്ങള്‍ പൊതുവായി പറയുന്നു. ദൈവത്തിന്റെ സമാധാനം , രക്ഷ നിങ്ങളുടെ മേല്‍ ഉണ്ടായിരിക്കട്ടെ എന്നാണ് ഇതിന്റെ അര്‍ത്ഥം.ഇത് കേട്ടാല്‍ പ്രത്യുത്തരം നല്‍കാന്‍ ഇസ്ലാം മതം പഠിപ്പിക്കുന്നു. “വ അലൈക്കും അസ്സലാം “ എന്നാകുന്നു അത്.അതു പോലെ നിങ്ങളുടെ മേലും ഉണ്ടാവട്ടെ എന്നര്‍ത്ഥം. സലാം ചൊല്ലല്‍ സുന്നത്താണെങ്കിലും മടക്കല്‍ നിര്‍ബന്ധമാകുന്നു. ഒരേ ലിംഗത്തിലുള്ള രണ്ട് വ്യക്തികള്‍ തമ്മില്‍ കണ്ട് മുട്ടുമ്പോള്‍ സലാം പറഞ്ഞ് കൈ കൊടുക്കുന്നതും സുന്നത്താണ്. മുസ്ലീം മതസ്ഥരല്ലാത്തവരും മുസ്ലീങ്ങളെ അസ്സലാമു അലൈക്കും എന്ന് അഭിവാദ്യം ചെയ്യാറുണ്ട്

0 comments:

Post a Comment